ആന്ധ്രയിൽ രണ്ട് കൊവിഡ് രോഗികൾ മരിച്ചു; ഓക്‌സിജൻ ലഭിച്ചില്ലെന്ന് ബന്ധുക്കൾ - ആന്ധ്രാപ്രദേശ് കൊവിഡ്
വിജയനഗരത്തിലെ മഹാരാജ ആശുപത്രിയിലാണ് രോഗികൾ മരിച്ചത്
ആന്ധ്രയിൽ 2 കൊവിഡ് രോഗികൾ മരിച്ചു; ഓക്‌സിജൻ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
അമരാവതി:ആന്ധ്രാപ്രദേശ് വിജയനഗരത്തിലെ മഹാരാജ ആശുപത്രിയിൽ രണ്ട് കൊവിഡ് രോഗികൾ മരിച്ചു. രോഗികൾ മരിച്ചത് ഓക്‌സിജൻ ലഭിക്കാതെയാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി സന്ദർശിച്ച ജില്ല കലക്‌ടർ ഹരി രോഗികൾ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്നും ഓക്‌സിജൻ ലഭിക്കാതെ അല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.