ഹൈദരാബാദ്: വൈക്കോല്‍ക്കൂനയിൽ ഒളിച്ചു കളിക്കുകയായിരുന്ന രണ്ട് കുട്ടികൾ തീ പിടിത്തത്തിൽ മരിച്ചു. മഹാബൂബ് നഗർ ജില്ലയിലെ നവാപ്പേട്ട മേഖലയിലെ ഇപ്പത്തൂരിൽ പ്രശാന്ത്, വിഘ്‌നേഷ് എന്നീ കുട്ടികളാണ് വൈക്കോല്‍ക്കൂനയിൽ തീ പടർന്ന് മരിച്ചത്.
വൈക്കോല്‍ക്കൂനയിൽ തീ പടർന്ന് രണ്ട് കുട്ടികൾ മരിച്ചു - കുട്ടികൾ
വൈക്കോല്‍ക്കൂനയിൽ ഒളിച്ചു കളിക്കുകയായിരുന്ന പ്രശാന്ത്, വിഘ്‌നേഷ് എന്നീ കുട്ടികളാണ് തീ പിടിത്തത്തിൽ മരിച്ചത്
വ്യാഴാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ പ്രശാന്ത്, വിഘ്‌നേഷ് എന്നിവർ വൈക്കോല്‍ക്കൂനയിൽ ഒളിച്ചിരുന്നു. കൂനയിൽ തീ കൊളുത്തുമ്പോൾ ഒളിച്ചിരിക്കുന്ന രണ്ട് പേരും പുറത്തു വരണമെന്നും അപ്പോൾ കളി ജയിക്കാമെന്നുമായിരുന്നു നിയമം. താമസിക്കാതെ മൂന്നാമതൊരു കുട്ടി കൂനക്ക് തീകൊളുത്തി. എന്നാൽ നിമിഷ നേരം കൊണ്ട് പടർന്ന് പിടിച്ച തീയിൽ നിന്ന് രണ്ട് കുട്ടികൾക്കും പുറത്തുവരാൻ കഴിയാതാവുകയായിരുന്നു.
തീ രൂക്ഷമായതിനാൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ നാട്ടുകാർ മഹാബൂബ് നഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ വ്യാഴാഴ്ച ഏഴ് മണിയോടെയും മറ്റൊരാൾ രാത്രി പത്ത് മണിയോടെയും മരിക്കുകയായിരുന്നു.