ഹൈദരാബാദ്: എലിവിഷം ഉള്ളിൽ ചെന്ന് തെലങ്കാനയിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. തെലങ്കാനയിലെ പെദാപ്പള്ളിയിലാണ് സംഭവം. ശിവാനന്ദ് (12), ശരൺ (10) എന്നിവരാണ് മരിച്ചത്.
എലിവിഷം ഉള്ളിൽ ചെന്ന് തെലങ്കാനയിൽ രണ്ട് കുട്ടികൾ മരിച്ചു - Contaminated food
മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. ശിവാനന്ദ് (12), ശരൺ (10) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച കുട്ടികൾ തണ്ണിമത്തൻ വാങ്ങുകയും കഴിച്ചതിന്‍റെ പകുതി വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു. വീട്ടിൽ എലി ശല്യം രൂക്ഷമായതോടെ എലികളെ കൊല്ലാനായി നേരത്തെ തന്നെ ചില ഭക്ഷ്യവസ്തുക്കളിൽ എലിവിഷം വച്ചിരുന്നു. എലികൾ ഈ വിഷം കഴിച്ചതിന് ശേഷം തണ്ണിമത്തൻ കഴിക്കുകയും ഇതറിയാതെ വീട്ടിലുള്ളവർ ബാക്കി തണ്ണിമത്തൻ കൂടി കഴിക്കുകയായിരുന്നു. കടുത്ത ഛർദ്ദിയേയും വയറിളക്കത്തേയും തുടർന്ന് എല്ലാവരെയും വ്യാഴാഴ്ച വൈകിട്ട് കരിംനഗർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ശിവാനന്ദും ശരണും മരിച്ചത്.