ഭോപ്പാൽ : 50ലധികം വ്യത്യസ്തയിനം മാമ്പഴങ്ങൾ വിളയിച്ച് വിസ്മയം തീർക്കുകയാണ് സഹോദരന്മാരായ മേശ്വറും ജഗദീഷും. മധ്യപ്രദേശിലെ രാജ്‌പുര ഗ്രാമത്തിൽ താമസിക്കുന്ന ഇവർ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴമായ അമ്രപുരിയും മെക്സിക്കോയിൽ നിന്നുള്ള 'സെൻസേഷൻ' എന്ന മാങ്ങയും വിളയിക്കുന്നു.
ആയിരത്തോളം വൃക്ഷങ്ങളാണ് പഴം കർഷകരായ രാമേശ്വറും ജഗദീഷും തങ്ങളുടെ തോട്ടത്തിൽ നട്ടുവളർത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴമായ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള അമ്രപുരിയാണ് ഇവരുടെ ഇടയിലെ താരം. ഇതിൽ ഒരു മാങ്ങയ്ക്ക് ഏകദേശം 4.5 കിലോയോളം ഭാരമുണ്ടാകും.
ഫ്ലോറിഡയിലെ മെക്സിക്കോയിൽ നിന്നുള്ള 'സെൻസേഷൻ' എന്ന ഇനം മാമ്പഴവും അവരുടെ തോട്ടത്തിലുണ്ട്. 1921 ലാണ് ഇത് ആദ്യമായി ഫ്ലോറിഡയിൽ വളർത്തിയത്. ഈ മാമ്പഴം ഏറെ രുചികരമാണെന്ന് ഇവർ പറയുന്നു. ഇന്ത്യൻ വിപണിയിൽ ഈ മാമ്പഴം കിലോയ്ക്ക് 1,000 രൂപയ്ക്കാണ് വിൽക്കുന്നത്.