ചെന്നൈ:കൊവിഡ് പ്രതിരോധ മരുന്നെന്ന വ്യാജേന വിഷം നല്‍കിനാലംഗ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കല്യാണ സുന്ദരം, ശബരി എന്നിവരാണ് അറസ്റ്റിലായത്. കാരുഗൗഢൻ വലാസ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ആരോഗ്യ വകുപ്പിലെ വോളണ്ടിയർ ആണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇരുവരും ചേർന്ന് കുടുംബത്തിന് മരുന്ന് നൽകിയത്.
മരുന്ന് കഴിച്ച ശേഷം കുടുംബാംഗങ്ങൾ ബോധരഹിതരാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗൃഹനാഥൻ കറുപ്പണ്ണൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 55കാരിയായ മല്ലിക, ദമ്പതികളുടെ മകൾ ദീപ, വീട്ടിലെ സഹായി കുപ്പൽ എന്നിവരാണ് മരിച്ചത്.