ന്യൂഡല്‍ഹി:ജമ്മു കശ്‌മീരിലെ സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് രണ്ട് സൈനികര്‍ മരിച്ചു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സിയാച്ചിന്‍ സബ് സെക്‌ടറായ ഹനീഫില്‍ അപകടമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ രാത്രി ഏഴ് മണിയോടെയാണ് സൈനികരെ പുറത്തെടുത്തത്. പ്രദേശത്ത് നിലവില്‍ അപകടാവസ്ഥയില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് രണ്ട് സൈനികര്‍ മരിച്ചു - ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി
സിയാച്ചിന്‍ സബ് സെക്‌ടറായ ഹനീഫിലാണ് അപകടമുണ്ടായത്.
സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് രണ്ട് സൈനികര്‍ മരിച്ചു
സമുദ്ര നിരപ്പില്‍ നിന്നും 20,000 അടി ഉയരമുള്ള സിയാച്ചിന്‍ മലനിരകള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ്. ഇവിടെ മൈനസ് 60 ഡിഗ്രി വരെ താപനില എത്താറുണ്ട്.