ആഗ്ര: ഉത്‌ഖനനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലെ സിറ്റി സ്‌റ്റേഷന്‍ റോഡില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ധര്‍മശാലയോട് ചേര്‍ന്നിരിക്കുന്ന 20മുതല്‍ 25 വീടുകള്‍ വരെയാണ് തകര്‍ന്നതെന്നും അവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതുവരെ മൂന്ന് പേരെ രക്ഷപെടുത്തി.
ആഗ്രയില്‍ ഉത്‌ഖനനം; 25 വീടുകള്‍ തകര്‍ന്നു, 3 പേരെ രക്ഷപെടുത്തി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു - ഉത്തര്‍പ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത
ധൂലിയാഗഞ്ചിലെ ധര്‍മശാലയിലെ ബേസ്‌മെന്‍റ് കുഴിച്ചതാണ് ആഗ്രയില്‍ 20മുതല്‍ 25 വീടുകള്‍ തകര്‍ന്നതെന്നും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും പൊലീസ് അറിയിച്ചു
ആഗ്രയില്‍ ഉത്‌ഖനനം; 25 വീടുകള്‍ തകര്‍ന്നു, 3 പേരെ രക്ഷപെടുത്തി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോട്‌വാലി പ്രാദേശിക പൊലീസ്, ഹരി പര്‍വട്ട് പൊലീസ്, ആംബുലന്‍സ് തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ധൂലിയാഗഞ്ചിലെ ധര്‍മശാലയിലെ ബേസ്‌മെന്‍റ് കുഴിച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.