മുംബൈ :ഇലക്ട്രിക്ക് സ്കൂട്ടര്‍ വിപണിയില്‍ മത്സരം കടുപ്പിച്ച് ടിവിഎസ് മോട്ടോര്‍ തങ്ങളുടെ പുതിയ ഐ ക്യൂബ് മോഡല്‍ പുറത്തിറിക്കി. മൂന്ന് വേരിയന്‍റുകളിലായാണ് വാഹനം വിപണിയില്‍ എത്തുന്നത്. 98.56 ലക്ഷം മുതല്‍ 1.11 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. ഓണ്‍ലൈനിലൂടെയായിരുന്നു ലോഞ്ചിങ്.
അതേസമയം തങ്ങളുടെ ടോപ്പ് റേഞ്ച് വേരിയന്‍റായ ഐക്യൂബ് എസ് ടിയുടെ വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 140 കിലോമീറ്റര്‍ വേഗതയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് വെറും 999 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനാകുമെന്നും കമ്പനി പറയുന്നു.
രാജ്യത്തെ 33 പ്രധാന നഗരങ്ങളില്‍ വാഹനം ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. റീട്ടെയില്‍ ബിസിനസിന്‍റെ ഭാഗമായി 85 നഗരങ്ങളിലും വില്‍പ്പനയ്ക്ക് അനുമതിയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഇലക്ട്രിക് വാഹന നിര്‍മാണ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.