ജയ്‌പൂർ :രാജസ്ഥാനിൽ ട്രക്കും ബൊലേറോയും കൂട്ടിയിടിച്ച് (Truck Collided with Bolero) അഞ്ച് പേർ മരിച്ചു. ചുരിലെ സർദാർഷഹറിൽ (Sardarshahar) നടന്ന അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കുട്ടികളും പ്രായമായവരുമടക്കം ആറിലധികം പേർക്ക് പരിക്കേറ്റു.
ബൊലേറോയിൽ യാത്ര ചെയ്‌തിരുന്നവരെല്ലാം രാജസ്ഥാൻ സ്വദേശികളാണെന്ന് സർദാർഷഹർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മദൻലാൽ വിഷ്‌ണോയ് പറഞ്ഞു. ബിരാംസർ ധാം സന്ദർശിച്ച ശേഷം ഹനുമാൻഗഢിൽ നിന്ന് മടങ്ങുന്ന വഴിയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സർദാർഷഹർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹനഗതാഗതം സ്‌തംഭിച്ചു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതിനാൽ ഭാനിപുര, സർദാർഷഹർ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു.
അസമിൽ ട്രക്കും ടാറ്റ മാജിക്കും കൂട്ടിയിടിച്ച് അപകടം : സെപ്‌റ്റംബർ ആറിനാണ് അസമിൽ ട്രക്കും ടാറ്റ മാജിക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ (Truck Collides with Tata Magic) അപകടത്തിൽ ഏഴ് പേർ മരണപ്പെട്ടത്. ടിൻസുകിയ സ്വദേശികളായ ബിനിത ബറുവ, മിഹിധർ നിയോഗ്, പബെൻ മാരൻ, കുലൈ മേഷ്, പല്ലവി ദഹോട്ടിയ,റിന ഗോഗോയ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടിൻസുകിയ (Tinsukia Accident) ജില്ലയിലെ കകോപഥറിൽ രാത്രിയിലാണ് അപകടം നടന്നത്.