മീററ്റ്: ഉത്തർപ്രദേശിലെ ഖർദോനി ഗ്രാമത്തിൽ ട്രക്ക് കുതിര വണ്ടിയിൽ ഇടിച്ചു കയറി 3 മരണം. ഒരു കുതിര ഉൾപ്പെടെ മരണപ്പെട്ട അപകടം ശനിയാഴ്‌ച പുലർച്ചയോടെയാണ് സംഭവിച്ചത്. മീററ്റിലെ കില പരിക്ഷിദ്ഘട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ അതിവേഗം പാഞ്ഞെടുത്ത ട്രക്ക് കുതിര വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വിവാഹ സവാരി കഴിഞ്ഞ് മടങ്ങവെ കുതിര വണ്ടിയിലേക്ക് ട്രക്ക് ഇടിച്ചുകയറി; യു പിയിൽ ദാരുണ അപകടം - 3 മരണം
ശനിയാഴ്‌ച പുലർച്ചെ മീററ്റിൽ ട്രക്ക് കുതിര വണ്ടിയിൽ ഇടിച്ചു കയറി ഒരുകുതിര ഉൾപ്പെടെ 3 മരണം. വൈക്കോൽ നിറച്ചുവന്ന ട്രക്ക് ഇൻചോലി പോലീസ് സ്റ്റേഷൻ പരിധിയിൽ, ഖർദോനി ഗ്രാമത്തിൽ എത്തവെയാണ് അപകടത്തിൽ പെട്ടത്
'വൈക്കോൽ നിറച്ചുവന്ന ട്രക്ക് കുതിര വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് യാത്രികരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് തന്നെ ഇവർ മരണപ്പെട്ടു. ട്രക്ക് ഡ്രൈവർ ഒളിവിലാണ്. അന്വേഷണം ഊർജിതമാണ്, ഡ്രൈവർ ഉടൻ തന്നെ അറസ്റ്റിലാകും.' റൂറൽ എസ്.പി അനിരുധ് കുമാർ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഇൻചോലി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ റൂറൽ എസ്.പി അനിരുധ് കുമാർ, ഇൻചോലി സ്ഥല അധികാരി ആശിഷ് ശർമ എന്നിവർ നേരിട്ടെത്തി പ്രാഥമികാന്വേഷണം നടത്തി. മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു.