കേരളം

kerala

ETV Bharat / bharat

പരീക്ഷയില്ല: 5ാം ക്ലാസ് ഒഴികെ ഒന്നുമുതല്‍ 7 വരെയുള്ള കുട്ടികളെ പാസാക്കാനൊരുങ്ങി ത്രിപുര - ത്രിപുര

ത്രിപുര സെക്കൻഡറി എജ്യുക്കേഷനുമായി കൂടിയാലോചിച്ച് അഞ്ച്, ഏഴ്, ഒൻപത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ്

പരീക്ഷയില്ല: ഒന്നുമുതല്‍ 7 വരെയുള്ള കുട്ടികളെ പാസാക്കാനൊരുങ്ങി ത്രിപുര Tripura to promote school students without exams വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ് പരീക്ഷയില്ല ഒന്നുമുതല്‍ 7 വരെയുള്ള കുട്ടികളെ പാസാക്കാനൊരുങ്ങി ത്രിപുര ത്രിപുര സെക്കൻഡറി എജ്യുക്കേഷന്‍ ത്രിപുര വിദ്യാഭ്യാസം
പരീക്ഷയില്ല: ഒന്നുമുതല്‍ 7 വരെയുള്ള കുട്ടികളെ പാസാക്കാനൊരുങ്ങി ത്രിപുര

By

Published : May 19, 2021, 2:23 PM IST

അഗർത്തല:ചില ക്ലാസുകളിലെ സ്‌കൂൾ വിദ്യാർത്ഥികളെ പരീക്ഷകളില്ലാതെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ ത്രിപുര സർക്കാർ തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രത്യേക ഇളവ് അംഗീകരിച്ചതെന്ന് കാബിനറ്റ് വക്താവ് രത്തൻ ലാൽ നാഥ് പറഞ്ഞു. I, II, III, IV, VI, VII ക്ലാസുകളിലെ വിദ്യാർത്ഥികളെ പരീക്ഷകളില്ലാതെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ് മാധ്യമങ്ങളെ അറിയിച്ചു. ഇവര്‍ക്ക് സ്കൂളുകൾ വീണ്ടും തുറന്ന ശേഷം ഒരു വിലയിരുത്തൽ പരിശോധന നടത്തും. പാസിംഗ് മാർക്കുകളോ മറ്റ് ബാധ്യതകളോ ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവിതരണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. അതേസമയം ത്രിപുര സെക്കൻഡറി എജ്യുക്കേഷനുമായി കൂടിയാലോചിച്ച് അഞ്ച്, ഏഴ്, ഒൻപത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also Read:സിംഗപ്പൂരിലെ കൊവിഡ് പുതിയ വകഭേദം; ഡൽഹി മുഖ്യമന്ത്രിയ്‌ക്ക് വിദേശകാര്യ മന്ത്രിയുടെ ശാസന

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള വേനൽക്കാല അവധി ജൂൺ 7 വരെ നീട്ടിയിട്ടുണ്ടെന്ന് നാഥ് പറഞ്ഞു.ചൊവ്വാഴ്ച വന്ന മറ്റൊരു പ്രധാന തീരുമാനത്തിൽ സംസ്ഥാനത്തെ ഇരുപത് സ്കൂളുകളെ നിർദ്ദിഷ്ട കാറ്റഗറി സ്കൂളുകളായി പ്രഖ്യാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്തുനിന്നുമുള്ള വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ പഠിക്കാനുള്ള അവസരം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ സ്കൂളുകൾ സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരും. സ്കൂളുകളില്‍ എല്ലാ വിഷയങ്ങൾക്കും ലബോറട്ടറികൾ, ലൈബ്രറികൾ, സ്പോർട്സ് ഗ്രൗണ്ട് എന്നിവയ്ക്ക് സബ്ജക്ട് ടീച്ചർമാർ ഉണ്ടായിരിക്കും. ഓരോ ക്ലാസിലും പരമാവധി 40 കുട്ടികൾ ഉണ്ടായിരിക്കും. ഈ സ്കൂളുകളിൽ ഹെഡ്മാസ്റ്ററെ നിയമിക്കാന്‍ സംസ്ഥാന സർക്കാർ പ്രത്യേക സെലക്ഷൻ ടെസ്റ്റ് നടത്തുമെന്നും നാഥ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details