അഗർത്തല: മാതാപിതാക്കൾ കൊവിഡ് ബാധിച്ച് മരിച്ച കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ ത്രിപുര സർക്കാർ തീരുമാനിച്ചു. കൂടാതെ, അനാഥാലയങ്ങള്‍ക്ക് പുറത്തുള്ള കുട്ടികൾക്ക് 18 വയസ് വരെ എല്ലാ മാസവും 3,500 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് പറഞ്ഞു. കൊവിഡ് മൂലം അനാഥരായ കുട്ടികളെ സഹായിക്കാൻ മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഡൽഹി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
കൊവിഡിൽ അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ ത്രിപുര
അനാഥാലയങ്ങള്‍ക്ക് പുറത്തുള്ള കുട്ടികൾക്ക് 18 വയസ് വരെ എല്ലാ മാസവും ധനസഹായം.
Also Read: മോദി സര്‍ക്കാരിന്‍റെ ഏഴാം വാര്‍ഷികം : പ്രതിഷേധ ദിനാചരണത്തിന് മഹാരാഷ്ട്ര കോണ്‍ഗ്രസ്
കൂടാതെ, കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപൻഡും പത്ത് ലക്ഷം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 18 വയസ് പൂർത്തിയാകുമ്പോൾ മുതലാണ് പ്രതിമാസം സ്റ്റൈപൻഡ് ലഭിക്കുകയെന്നും 23 വയസാകുമ്പോൾ 10 ലക്ഷം രൂപയും പി.എം കെയറിൽനിന്നും നൽകുമെന്നും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു.