ചെന്നൈ: രാത്രി കാഴ്ചയില്‍ മനോഹരിയായി തമിഴ്‌നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ട്രിച്ചിയിലെ റോക്ക് ഫോർട്ട്. ഉച്ചി പിള്ളയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന റോക്ക് ഫോര്‍ട്ട് മൾട്ടികളർ എല്‍ഇഡി ലൈറ്റുകള്‍ സജ്ജീകരിച്ചാണ് നിറം പിടിപ്പിച്ചത്.
ട്രിച്ചി കോര്‍പ്പറേഷന്‍റെ സ്‌മാര്‍ട് സിറ്റി പ്രോജക്‌ടിന് കീഴിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. രാത്രിയില്‍ വിവിധ വര്‍ണങ്ങളണിഞ്ഞ റോക്ക് ഫോര്‍ട്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.