ഭോപ്പാൽ: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ചിത്രം കവർ പേജായി വന്നപ്പോൾ മലയാളികൾക്കിടയിൽ വലിയ പ്രചാരം നേടിയ മാഗസിൻ ആണ് വോഗ് . സാധാരണ ബോളിവുഡ് /ഹോളിവുഡ് നടിമാരുടെ ചിത്രങ്ങളാണ് വോഗ് മാഗസിന്‍റെ കവർ പേജായി വരുന്നത്. എന്നാല്‍ ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ വേറിട്ട വ്യക്തിത്വങ്ങള്‍ ഇടംപിടിക്കും. മാർച്ച് 29ന് പ്രസിദ്ധീകരിച്ച വോഗ് ഇറ്റാലിയ ഡിജിറ്റൽ എഡിഷൻ ശ്രദ്ധേയമായത് ഒരു ഇന്ത്യൻ ഗ്രാമീണ സ്ത്രീയുടെ ചിത്രം കൊണ്ടാണ്. മധ്യപ്രദേശിലെ ധാർ സ്വദേശി സീത വസൂനിയയുടെ ചിത്രമാണ് വോഗ് ഇറ്റാലിയയുടെ ഡിജിറ്റൽ എഡിഷനിൽ ഇടം പിടിച്ചത്.
വോഗിന്‍റെ മുഖചിത്രമായി സീത വസൂനിയ, രാജ്യാതിരുകള്‍ കടന്ന് ദാബു പ്രിന്‍റ് - വോഗിന്‍റെ മുഖചിത്രം
മാർച്ച് 29ന് പ്രസിദ്ധീകരിച്ച വോഗ് ഇറ്റാലിയ ഡിജിറ്റൽ എഡിഷൻ ശ്രദ്ധേയമായത് ഒരു ഇന്ത്യൻ ഗ്രാമീണ സ്ത്രീയുടെ ചിത്രം കൊണ്ടാണ്. മധ്യപ്രദേശിലെ ധാർ സ്വദേശി സീത വസൂനിയയുടെ ചിത്രമാണ് വോഗ് ഇറ്റാലിയയുടെ ഡിജിറ്റൽ എഡിഷനിൽ ഇടം പിടിച്ചത്.
തുണിയിൽ എംബ്രോയ്ഡറി വർക്ക് ചെയ്യുന്ന സീത വോഗ് മാഗസിസിനെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. സ്വന്തമായി ഡിസൈൻ ചെയ്‌ത സാരി ഉടുത്ത് അദിതി ഗുപ്തയുടെ ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുമ്പോൾ സീത ഒരിക്കലും വിചാരിച്ചിരുന്നില്ല തന്‍റെ ചിത്രം ലോക പ്രശസ്ത മാഗസിനിൽ വരുമെന്ന്. ദാബു പ്രിന്‍റ് കലാകാരിയാണ് സീത. മണ്ഡു ഗ്രാമത്തിലെ സ്ത്രീകളുടെ സ്വയം സഹായ സംഘത്തിലാണ് ജോലി ചെയ്യുന്നത്. ദാബു പ്രിന്റുകളുള്ള സാരികളാണ് ഇവിടെ തയ്യാറാക്കുന്നത്. ഇവിടെയിരുന്ന് സ്വന്തം കൈകളാൽ പ്രിന്‍റ് ചെയ്‌ത സാരിയാണ് ചിത്രം എടുക്കാൻ നേരം സീത ധരിച്ചിരുന്നത്. രൂപ് മതി കൊട്ടാരത്തില്‍വച്ചാണ് ആ ചിത്രങ്ങൾ ക്യാമറ വുമണ്‍ അദിതി ഗുപ്ത പകർത്തിയത്.
മൂന്ന് ഗ്രാമങ്ങളിലെ വനിതകള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കി വരുന്നത്. ദാബു പ്രിന്‍റില്‍ നൈപുണ്യ പരിശീലനമാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. മാർച്ചില്‍ അദിതി ഗുപ്ത ഇവിടം സന്ദര്‍ശിച്ചു. ഇവിടെ നിര്‍മ്മിക്കുന്ന സാരികളുടേയും കുര്‍ത്തികളുടേയും ദുപ്പട്ടകളുടേയും ചിത്രങ്ങളെടുത്തു. ആ ചിത്രങ്ങളാണ് വോഗില്‍ പ്രസിദ്ധീകരിച്ചത്. സീതയ്‌ക്ക് ഇപ്പോള്‍ നാനാഭാഗങ്ങളില്‍ നിന്നും ആശംസകളെത്തുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സീതയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇവിടുത്തെ സ്ത്രീകള്‍ തങ്ങളുടെ സാരികള്‍ സ്വയം ബ്രാന്‍ഡ് ചെയ്യുകയാണ് ഇപ്പോഴെന്ന് ധാര്‍ കലക്ടര്‍ പറയുന്നു. ഈ സംരംഭത്തിലൂടെ വനിതകള്‍ക്ക് തൊഴില്‍ നേടി കൊടുക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അവരുടെ ബ്രാന്‍ഡിങ് കുറേക്കൂടി മെച്ചപ്പെട്ട രീതിയിലായിരിക്കുന്നു. തൊഴിലിടങ്ങള്‍ കൂടി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും കലക്ടര്‍ പറയുന്നു. രാജ്യത്തിനകത്തും പുറത്തും നിന്ന് ഒരുപോലെ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.