പൂനെ :മഹാരാഷ്‌ട്രയിലെ പൂനെയിൽ പരിശീലന വിമാനം തകർന്ന് വീണ് അപകടം (Training Aircraft Crashes in Maharashtra). പൂനെ ജില്ലയിലെ ഗോജുബാവി ഗ്രാമത്തിന് സമീപത്താണ് ഞായറാഴ്‌ച (ഒക്‌ടോബർ 22) രാവിലെ പരിശീലന സെഷനിടെ വിമാനം തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
'പൂനെ ജില്ലയിലെ ഗോജുബാവി ഗ്രാമത്തിന് സമീപം ട്രെയിനിങ് സെഷനിടെ ഒരു പരിശീലന വിമാനം തകർന്നു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു' -പൂനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി (Training Aircraft Crashed During Training Session).
അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന പരിശീലകനും ട്രെയിനിയും സുരക്ഷിതരാണെന്ന് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation) അറിയിച്ചു. ബാരാമതി എയർഫീൽഡിന് വടക്ക്, 2 മൈൽ അകലെയാണ് അപകടം സംഭവിച്ചതെന്നും ഡിജിസിഎ പ്രസ്‌താവനയിൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പറക്കലിനിടെ പരിശീലന വിമാനം തകര്‍ന്നുവീണു ; പൈലറ്റിന് പരിക്ക്: നേരത്തെയും മഹാരാഷ്‌ട്രയിലെ പൂനെയില്‍ പരിശീലന വിമാനം തകർന്ന് വീണ് അപകടം സംഭവിച്ചിരുന്നു. ഈ മാസം 19ന് സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനമാണ് പറക്കലിനിടെ തകര്‍ന്നുവീണത് (Training Aircraft Crashes). പൈലറ്റിന് അപകടത്തില്‍ പരിക്കേറ്റിരുന്നു (pilot injured in Aircraft Crashes).
പൂനെ ബാരാമതി താലൂക്കിലെ കത്‌ഫാല്‍ ഗ്രാമത്തിലാണ് ഒക്‌ടോബര്‍ 19 ന് വൈകിട്ട് അഞ്ച് മണിയോടെ വിമാനം തകര്‍ന്നു വീണത്. സ്വകാര്യ ഏവിയേഷന്‍ സ്ഥാപനമായ റെഡ്‌ബേര്‍ഡ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത് (Training aircraft belonging to a private aviation academy crashed).
അതേസമയം പൈലറ്റിനൊപ്പം മറ്റൊരാള്‍ കൂടി വിമാനത്തില്‍ ഉണ്ടായിരുന്നു എന്നും അപകടത്തിന് പിന്നാലെ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുമാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് പിന്നീട് ബാരാമതി പൊലീസ് വ്യക്തമാക്കിയത്. അപകട കാരണത്തെ കുറിച്ച് അധികൃതര്‍ അന്വേഷിച്ച് വരികയാണ്.
READ MORE:Training Aircraft Crashes : പറക്കലിനിടെ പരിശീലന വിമാനം തകര്‍ന്നുവീണു ; പൈലറ്റിന് പരിക്ക്
ഐഎഎഫ് വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കി: അടുത്തിടെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഐഎഎഫ് വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ധ്രുവ് എന്ന അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ ആണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഗ്രാമത്തിൽ സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയത് (IAF Aircraft made an emergency landing in Bhopal). ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ജീവനക്കാർ സുരക്ഷിതരാണെന്നും ഐഎഎഫ് അറിയിച്ചു.
READ MORE:IAF Aircraft Made An Emergency Landing ഐഎഎഫ് വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കി, വിമാനത്തിലുണ്ടായിരുന്ന 6 പേരും സുരക്ഷിതര്‍