ഭുവനേശ്വര്‍:ഒഡിഷ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദ് ചെയ്‌തിട്ടുണ്ട്. 12838 പുരി-ഹൗറ എക്‌സ്‌പ്രസ്, 18410 പുരി-ഷാലിമർ ശ്രീ ജഗന്നാഥ് എക്‌സ്‌പ്രസ്, 08012 പുരി-ഭഞ്ജപൂർ സ്പെഷ്യൽ എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ധാക്കിയത്.
ഇന്ന് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
- ഖരക്‌പൂരില്‍ നിന്നുള്ള 18021 ഖരഗ്‌പൂർ-ഖുർദ റോഡ് എക്‌സ്‌പ്രസ് ബൈതരണി റോഡിൽ നിന്നും ഖുർദ റോഡിലേക്കാണ് യാത്ര നടത്തുന്നത്. ഖരക്‌പൂരില്‍ നിന്നും ബൈതരണി റോഡിലേക്കുള്ള യാത്രയാണ് റദ്ധാക്കിയത്.
- ഇന്നലെ (02 ജൂണ്‍) ഖുർദ റോഡിൽ നിന്നും യാത്ര ആരംഭിച്ച 18022 ഖുർദ റോഡ്-ഖരഗ്പൂർ എക്‌സ്‌പ്രസ് ബൈതരണി റോഡില്‍ യാത്ര അവസാനിപ്പിക്കും. ബൈതരണി റോഡിൽ നിന്ന് ഖരഗ്‌പൂർ വരെയുള്ള യാത്ര റദ്ധാക്കി.
- ഭുവനേശ്വറില്‍ നിന്നും ഇന്നലെ പുറപ്പെട്ട 12892 ഭുവനേശ്വർ-ബാംഗിരിപോസി എക്‌സ്‌പ്രസ് ജജ്‌പൂര്‍ കിയോഞ്ജർ റോഡ് വരെയാണ് ഓടുന്നത്. ജജ്‌പൂരില്‍ നിന്നും ബംഗിരിപോസി വരെയുള്ള സര്‍വീസ് റദ്ദാക്കി.
- 12891 ബംഗിരിപോസി-ഭുവനേശ്വര്‍ എക്‌സ്‌പ്രസ് ജജ്‌പൂർ കിയോഞ്ജർ റോഡിൽ നിന്നും ഭുവനേശ്വറിലേക്ക് സര്‍വീസ് നടത്തും. ബംഗിരിപോസിയിൽ നിന്ന് ജജ്‌പൂർ കെ റോഡിലേക്കുള്ള യാത്രയാണ് റദ്ദാക്കിയത്.
- ഭുവനേശ്വറില്‍ നിന്ന് ഇന്നലെ പുറപ്പെട്ട 08412 ഭുവനേശ്വർ-ബാലസോർ മെമു ജെനാപൂർ വരെയാണ് സര്‍വീസ് നടത്തുക. ജെനാപൂരിൽ നിന്ന് ബാലസോർ വരെയുള്ള ട്രെയിനിന്‍റെ യാത്ര റദ്ദാക്കി.
- 18411 ബാലസോർ-ഭുവനേശ്വര്‍ മെമു ഇന്ന് ജെനാപൂരിൽ നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് നടത്തുക. ബാലസോറിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള സര്‍വീസ് ഒഴിവാക്കിയിട്ടുണ്ട്.