ഭോപാല്‍: കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിന് സഹായമെത്തിച്ച് ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ. ഇൻഡോറിലാണ് 8 വയസുള്ള ആൺകുട്ടിക്ക് ഭക്ഷണമെത്തിച്ച് പൊലീസ് കോൺസ്റ്റബിൾ രഞ്ജിത്ത് മാതൃകയായത്. കുട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും തുടർന്ന് കൊവിഡ് സെന്‍ററിൽനിന്ന് നിന്ന് ഭക്ഷണം കഴിക്കാൻ കുട്ടിയെ പിതാവ് നിർബന്ധിച്ചു. ആവർത്തിച്ചുള്ള അഭ്യർഥനകൾക്കിടയിലും കുട്ടി ഭക്ഷണം കഴിച്ചില്ല.
കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിന് താങ്ങായി പൊലീസ് കോൺസ്റ്റബിൾ - കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിന് താങ്ങായി ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ
പൊലീസ് കോൺസ്റ്റബിൾ രഞ്ജിത്താണ് 8 വയസുള്ള ആൺകുട്ടിക്ക് ഭക്ഷണമെത്തിച്ച് മാതൃകയായത്
കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിന് താങ്ങായി ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ
കുട്ടി ട്രാഫിക് കോൺസ്റ്റബിൾ രഞ്ജിത്തിന്‍റെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്‍റെ നൃത്ത വീഡിയോകളെല്ലാം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്. അതിനാൽ കുട്ടിയുടെ അമ്മ രഞ്ജിത്തിനെ വിളിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു. തുടർന്ന് രഞ്ജിത്ത് 8 വയസുള്ള ആൺകുട്ടിയുമായി വീഡിയോ ചാറ്റ് നടത്തുകയും കുട്ടിക്കുള്ള ഭക്ഷണവുമായി വീട്ടിലെത്തുകയും ചെയ്തു. കൊവിഡ് മഹാമാരിയിലും ഇൻഡോർ പൊലീസ് പൊതുജനങ്ങളെ സഹായിച്ച് മാതൃകയാകുകയാണ്.