മുംബൈ: കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മഹാരാഷ്‌ട്രയില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ അതൃപ്‌തിയുമായി വ്യാപാരികളും ബിസിനസുകാരും. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആളുകള്‍ സഹകരിച്ചെങ്കിലും ഇത്തവണ നല്ല പ്രതികരണമല്ല ലഭിക്കുന്നത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഏപ്രില്‍ 5 മുതല്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരെ വ്യാപാര സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശ പ്രകാരം അടിയന്തര സേവനങ്ങള്‍ക്ക് പുറമേ ഷോപ്പുകളും ഏപ്രില്‍ 30 വരെ അടച്ചിടുന്നതാണ്. വാരാന്ത്യങ്ങളില്‍ പൂര്‍ണമായും ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗണില്‍ അതൃപ്‌തിയുമായി വ്യാപാരികള്‍ - മഹാരാഷ്‌ട്ര ലോക്ക് ഡൗണ്‍
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഏപ്രില്‍ 5 മുതല്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരെ വ്യാപാര സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. ദിവസത്തില്‍ കുറച്ച് മണിക്കൂറെങ്കിലും വ്യാപാരം നടത്താന്‍ അനുവദിക്കണമെന്ന നിലപാടാണ് വ്യാപാരികള്‍ക്ക്.
ദിവസത്തില്‍ കുറച്ച് മണിക്കൂറെങ്കിലും വ്യാപാരം നടത്താന്‍ അനുവദിക്കണമെന്ന നിലപാടാണ് സതാര നഗരത്തിലെ കച്ചവടക്കാര്‍ക്ക്. ലോക്ക് ഡൗണിനെതിരെ മുംബൈയിലെ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. കോലാപ്പൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സും നിയന്ത്രണങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. വാരാന്ത്യങ്ങളിലെ ലോക്ക് ഡൗണില്‍ ചേമ്പര്‍ പിന്തുണ നല്‍കുന്നുണ്ടെങ്കിലും അടിയന്തര സേവനങ്ങള്‍ ഒഴികെ വ്യാപാര മേഖല അടച്ചുപൂട്ടാനുള്ള നിര്‍ദേശം ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലെ വ്യാപാരികള്‍ക്കും സമാനമായ കാഴ്‌ചപ്പാടാണുള്ളത്.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച ദാദര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മന്‍മദിലും മറ്റ് സ്ഥലങ്ങളിലെയും വൈന്‍ ഷോപ്പുകളില്‍ നീണ്ട ക്യൂവാണ് ഉണ്ടായത്. നാസിക്കിലും സമാനമായ കാഴ്‌ചകളാണ് ഉണ്ടായത്. കളിസ്ഥലങ്ങളും, ക്ഷേത്രങ്ങളും, മാളുകളും, ജിമ്മുകളും, സിനിമാശാലകളും രാവിലെ 7 മുതല്‍ രാത്രി 8 വരെയും രാത്രി 8 മുതല്‍ രാവിലെ 7 വരെയുമാണ് അടച്ചിടുന്നത്. വാരാന്ത്യങ്ങളില്‍ വെള്ളിയാഴ്‌ച രാത്രി 8 മുതല്‍ തിങ്കളാഴ്‌ച രാവിലെ 7 വരെയാണ് ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.