- മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; തദ്ദേശ സ്വയംഭരണ മന്ത്രിയും റവന്യൂ മന്ത്രിയും പങ്കെടുക്കും
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പൊലീസ് അതിക്രമങ്ങളും വിവാദങ്ങളും ചർച്ചയാകും
- തൃക്കാക്കര പണക്കിഴി വിവാദം; അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരും
- തൃക്കാക്കര നഗരസഭയിലെ ഭരണപക്ഷം ഇന്ന് അനൗദ്യോഗിക യോഗം ചേരും; ചെയർപേഴ്സൺ അജിത തങ്കപ്പന്‍റെ നേത്യത്വത്തിലാണ് യോഗം
- സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും
- ഡിസിസി അധ്യക്ഷൻമാർ അധികാരം ഏൽക്കും; വിവാദങ്ങൾക്കിടെ ആറ് ജില്ലാ അധ്യക്ഷൻമാരാണ് ഇന്ന് ചുമതല ഏൽക്കുന്നത്
- കൊവിഡ് 19; പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും; ഹൈക്കോടതിയുടെ വിലക്ക് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്
- ട്രേവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ് തട്ടിപ്പ്; അരുൺ കുമാറിന്‍റെ ജാമ്യാപേക്ഷ കോടതിയിൽ
- ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന്; മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി ഉച്ചക്ക് രണ്ട് മുതൽ മൂന്ന വരെ സംവദിക്കും, വിളിക്കേണ്ട നമ്പർ: 8943873068
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാർത്തകൾ ഒറ്റനോട്ടത്തിൽ
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍