- ഇന്നലെ അന്തരിച്ച നടൻ കൊച്ചുപ്രേമന്‍റെ സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ
- ലീഗ് എംഎൽഎമാരുടെ യോഗം ഇന്ന്; മലപ്പുറം ലീഗ് ഹൗസിലാണ് യോഗം
- ശശി തരൂർ ഇന്ന് പത്തനംതിട്ടയിൽ; ഔദ്യോഗികമായി അറിയിക്കാത്തതിനാൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്‌തിയിൽ
- വിഴിഞ്ഞം സംഘർഷം; ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കും, സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിക്കും
- ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്
- ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; ഇന്ന് നിശബ്‌ദപ്രചാരണം
- ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ട് ദിവസത്തെ ഏകാദശി ആഘോഷം തുടങ്ങി; ഇന്ന് ഏകാദശി വിളക്ക്
- ഖത്തർ ലോകകപ്പ് പ്രീക്വാർട്ടർ: ഫ്രാൻസ്-പോളണ്ട് ( ഇന്ന് രാത്രി എട്ടരയ്ക്ക്), ഇംഗ്ലണ്ട്-സെനഗൽ ( 05.12.22ന് രാത്രി 12.30ന് )
- ഐഎസ്എലിൽ ഇന്ന് ജംഷഡ്‌പുർ-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം വൈകിട്ട് ഏഴരയ്ക്ക് ജംഷഡ്പുരില്‍
- ഇന്ത്യ- ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മത്സരം രാവിലെ 11.30ന് മിർപുരില്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍