ബെംഗളൂരു: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നേരെ കൊലപാതക ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി മുതിർന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻ തപൻ മിശ്ര . 'ലോംഗ് കെപ്റ്റ് സീക്രട്ട്' എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് നേരെയുണ്ടായ സംഭവം ഐഎസ്ആര്‍ഒ ഉപദേശകനായ തപൻ മിശ്ര വെളിപ്പെടുത്തിയത് . 2017 മെയ് 23ന് മരണത്തിന് വരെ കാരണമായേക്കാവുന്ന ആര്‍സെനിക് ട്രൈയോക്സൈഡ് നൽകുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കഴിച്ച ലഘുഭക്ഷണമായ ദോശയ്‌ക്കും ചട്‌നിയിലും മാരകമായ ഡോസ് കലർന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് ഐഎസ്ആര്‍ഒ ശാത്രജ്ഞന്‍ - ഐഎസ്ആര്‍ഒ ഉപദേശകനായ തപൻ മിശ്ര
ഉച്ചഭക്ഷണത്തിന് ശേഷമായി കഴിച്ച ലഘുഭക്ഷണമായ ദോശയ്‌ക്കും ചട്‌നിയിലും മാരകമായ ഡോസ് ആര്‍സെനിക് ട്രൈയോക്സൈഡ് കലർന്നിരിക്കാമെന്ന് തപൻ മിശ്ര പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചർമ്മം ചൊറിഞ്ഞ് പൊട്ടല്‍, ഫംഗസ് അണുബാധ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് തനിക്ക് പിന്നീട് അനുഭവപ്പെട്ടതെന്നും മിശ്ര പറഞ്ഞു. ആർസനിക് വിഷബാധയുണ്ടെന്ന് കണ്ടെത്തിയ ന്യൂഡല്‍ഹി എയിംസ് ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതേസമയം ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേർത്തു.
അഹമ്മദാബ് ആസ്ഥാനമായുള്ള ബഹിരാകാശ ആപ്ലിക്കേഷൻ സെന്റർ ഓഫ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ഡയറക്ടറായും അദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.