ഹോളിവുഡ് താരം ടോം ക്രൂസിന്‍റേതായി Tom Cruise ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്‍' (Mission Impossible Dead Reckoning Part One). ക്രിസ്‌റ്റഫർ മക്ക്വറി Christopher McQuarrie സംവിധാനം ചെയ്‌ത ചിത്രം ജൂലൈ 12നാണ് തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്‌ത് ആദ്യ ആഴ്‌ചയിൽ തന്നെ ചിത്രത്തിന് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്താനായി.
മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യ ആഴ്‌ചയിൽ തന്നെ 70 കോടി രൂപയാണ് പിന്നിട്ടിരിക്കുന്നത്. 72.85 കോടി രൂപയാണ് ചിത്രം ഇതുവരെ സമാഹരിച്ചത്. പ്രദര്‍ശനത്തിന്‍റെ ഏഴാം ദിനത്തിലാണ് ഈ നേട്ടം. ഏഴാം ദിനത്തില്‍ മാത്രം ചിത്രം 4.35 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ദിനത്തില്‍ 12.3 കോടി രൂപയാണ് സിനിമയ്‌ക്ക് ലഭിച്ചത്. എന്നാല്‍ റിലീസ് കഴിഞ്ഞുള്ള ആദ്യ ശനിയാഴ്‌ച സിനിമയുടെ വരുമാനത്തില്‍ ഗണ്യമായി കുതിപ്പ് രേഖപ്പെടുത്തി. 74 ശതമാനം വര്‍ദ്ധനയില്‍ 16 കോടി രൂപയാണ് ശനിയാഴ്‌ച ദിനത്തില്‍ 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്‍' കലക്‌ട് ചെയ്‌തത്. അതേസമയം ആദ്യ തിങ്കളാഴ്‌ചയില്‍, കലക്ഷനില്‍ വന്‍ ഇടിവ് നേരിട്ടു.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫോഴ്‌സായ 'ദി എന്‍റിറ്റി'യെ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന ഏഥൻ ഹണ്ട് എന്ന ചാരനെയും അദ്ദേഹത്തിന്‍റെ ഐഎംഎഫ് ടീമിനെയും പിന്തുടരുകയാണ് 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്‍'. ടോം ക്രൂസ് നായകനായി എത്തിയ ചിത്രത്തല്‍ സൈമൺ പെഗ് (Simon Pegg), ഹെയ്‌ലി അറ്റ്‌വെൽ (Hayley Atwell), വിങ് റേംസ് (Ving Rhames), വനേസ കിർബി (Vanessa Kirby) എന്നിവരും സുപ്രധാന വേഷങ്ങളിലെത്തി മികച്ച പ്രകടനം കാഴ്‌ചവച്ചു.