മുംബൈ : വെള്ളിയാഴ്‌ച വെങ്കല പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ വനിത ഹോക്കി ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രമുഖ ഡയമണ്ട് വ്യാപാരി സാവ്‌ജി ധോലാക്യ. ഒളിമ്പിക്‌സിൽ പങ്കെടുത്ത, വീടുവയ്‌ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ താരങ്ങൾക്കും 11 ലക്ഷം രൂപ വീതം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Also Read: തകര്‍പ്പന്‍ സേവുകളുമായി ശ്രീജേഷ് ; ജര്‍മനിയെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം
കൂടാതെ ഒളിമ്പിക്‌സിൽ മെഡൽ നേടിയാൽ എല്ലാ താരങ്ങൾക്കും കാർ നൽകാനും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഹരി കൃഷ്ണ (HK) ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. തന്‍റെ സഹോദരന്‍റെ സുഹൃത്ത് എല്ലാ താരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്നും ധോലാക്യ പറഞ്ഞു.
സെമി ഫൈനലിൽ അർജന്‍റീനയോട് തോറ്റ ഇന്ത്യൻ വനിതകൾ വെങ്കലത്തിനായി ബ്രിട്ടനുമായി ഏറ്റുമുട്ടും. വെള്ളിയാഴ്‌ച ഇന്ത്യൻ സമയം രാവിലെ ഏഴുമണിക്കാണ് പോരാട്ടം.
Also Read: പുതുചരിത്രമെന്ന് മോദി,രാജ്യം അഭിമാനിക്കുന്നെന്ന് രാഹുല്‍ ; ആശംസകളര്‍പ്പിച്ച് മുഖ്യമന്ത്രിയും
അതേസമയം വ്യാഴാഴ്ച നടന്ന പുരുഷ ഹോക്കിയിൽ ജർമനിയെ തോൽപ്പിച്ച് ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. നാല് പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടുന്നത്. ടോക്കിയോയിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡൽ നേട്ടമാണിത്.