കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ഒന്നരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത് കൊന്നു; പ്രതി പിടിയില്‍

കോടതിയിൽ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലില്‍ പൊലീസ് വെടിവച്ചു.

By

Published : Jun 22, 2021, 5:26 PM IST

toddler raped news  toddler raped uttarpradesh news  up toddler raped news  up toddler rape news  UP child rape news  ഉത്തര്‍പ്രദേശ് ഒന്നര വയസുകാരി ബലാത്സംഗം വാര്‍ത്ത  ബലാത്സംഗം ഉത്തര്‍പ്രദേശ് വാര്‍ത്ത  ഉത്തര്‍പ്രദേശ് ഒന്നരവയസുകാരി ബലാത്സംഗം മരണം വാര്‍ത്ത  യുപി ഒന്നര വയസ് കുഞ്ഞ് ബലാത്സംഗം വാര്‍ത്ത
ഉത്തര്‍പ്രദേശില്‍ ഒന്നരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത് കൊന്നു ; പ്രതി പിടിയില്‍

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ബഹ്‌റിച്ചില്‍ ഒന്നര വയസുള്ള കുഞ്ഞിനെ ബലാംത്സംഗം ചെയ്‌ത് കൊന്നു. തിങ്കളാഴ്‌ച രാത്രിയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി.

വീടിന് മുറ്റത്ത് ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയി സമീപത്തെ വിജനമായ സ്‌കൂൾ കെട്ടിടത്തിൽ വച്ച് പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്‌ച പുലർച്ചെ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ പ്രതിക്കൊപ്പം കണ്ടെത്തി. രക്‌തസ്രാവവുമായി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

Also read: പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസ് : രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കൊലപാതക കുറ്റം, പോക്സോ നിയമം എന്നിവ ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. കോടതിയിൽ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലില്‍ പൊലീസ് വെടിവച്ചു. പ്രതിക്കെതിരെ രാജ്യ സുരക്ഷ നിയമം ചുമത്തുമെന്ന് റൂറല്‍ എഎസ്‌പി അശോക് കുമാർ അറിയിച്ചു.

ABOUT THE AUTHOR

...view details