- സ്‌കൂളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്. പ്ലസ് വണ്‍ പരീക്ഷ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടായേക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ തുടങ്ങാന്‍ നീക്കം.
- കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളായ എം ഗണേശ്, ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യും. അന്വേഷണ സംഘം ഇരുവര്‍ക്കും നോട്ടീസ് നല്‍കി.
- സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. യാസ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ വ്യാഴാഴ്‌ചയും കനത്ത മഴക്ക് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
- ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഇന്ന് കോടതിയില്‍. എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ക്രൈംബ്രാഞ്ച്. പ്രതികളെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്.
- 40-ാം പിറന്നാള്‍ ആഘോഷിച്ച് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികള്‍ക്കായുള്ള പുസ്‌തകങ്ങളും ആനുകൂല്യങ്ങളും പ്രസിദ്ധീകരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് 1981 മെയ് 27നാണ് സ്ഥാപിച്ചത്.
- ഡല്‍ഹിയിലെ കര്‍ഷക സമരം ഏഴാം മാസത്തിലേക്ക് കടന്നു. ഗ്രാമങ്ങളിള്‍ ഉള്‍പ്പെടെ കരിങ്കൊടിയുമായി കര്‍ഷകര്‍.
- മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ 57-ാം ചരമവാര്‍ഷക ദിനം ആചരിച്ച് രാജ്യം.
- യാസ് ചുഴലിക്കാറ്റ് ഇന്ന് ജാര്‍ഖണ്ഡില്‍. ഇന്നലെ ഒഡിഷയിലും ബംഗ്ലാദേശിന്‍റെ തീരപ്രദേശത്തുമാണ് ചുഴലിക്കാറ്റ് വീശിയത്.
- ലക്ഷദ്വീപില്‍ ഇന്ന് സര്‍വകക്ഷി യോഗം. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പങ്കെടുക്കും.
- കൊളംബോ തീരത്തെ ചരക്ക് കപ്പലിലെ തീ അണക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ വൈഭവ്, വജ്ര എന്നീ കപ്പലുകളാണ് തീ അണക്കുന്നത്. എംവി എക്‌സ്പ്രസ് പേളിനാണ് തീ പിടിച്ചത്.
വാര്‍ത്തകള്‍