- 15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. 53 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. കൊവിഡ് ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ സത്യപ്രതിജ്ഞ പിന്നീട്.
- സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഇന്ന് ഉച്ചവരെ നല്‍കാം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷ്.
- നിയുക്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണും. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെ കഴിഞ്ഞ ദിവസം കണ്ടിരുന്നു.
- തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന് 75ാം പിറന്നാള്‍. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ ആഘോഷങ്ങളില്ല. കാക്കനാട്ടെ ചികിത്സ കേന്ദ്രത്തിലാണ് അദ്ദേഹം.
- മുംബൈ ബാര്‍ജ് ദുരന്തത്തില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. 17 പേരെ കണ്ടെത്താനുണ്ട്. കണ്ണൂര്‍ സ്വദേശി സനീഷ് ജോസഫിന്‍റെ ഉള്‍പ്പെടെ 70 പേരുടെ മൃതദേഹം കണ്ടെത്തി.
- സിബിഐ ഡയറക്‌ടറെ ഇന്ന് തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
- ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഇന്ന് അവസാനിക്കേണ്ട ലോക്ക് ഡൗണാണ് ഈ മാസം 31 വരെ നീട്ടിയത്. ഏപ്രില്‍ 20നാണ് ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചത്.
- മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭം തുടരുന്നു. ജനകീയ സമരത്തില്‍ പങ്കെടുത്ത 1.25 ലക്ഷം അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.
- ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പുരുഷ സിംഗിള്‍സ് മത്സരങ്ങള്‍ ഇന്ന് ഉച്ചക്ക് രണ്ടിന് ആരംഭിക്കും. വനിതാ സിംഗിള്‍സിന് നാളെ തുടക്കമാകും.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - headline news
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍...
ഇന്നത്തെ വാര്‍ത്തകള്‍