- ചിങ്ങം
ഇന്നത്തെ ദിവസം സന്തോഷകരമായി ചെലവിടും. ഭാവനാപരമായ കഴിവുകള്‍ പുഷ്പിക്കുന്നതിന് അവസരമുണ്ടാകും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്ടിവൈഭവത്തെ കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും സ്നേഹിതന്മാരില്‍ നിന്ന് നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത.
- കന്നി
ഇന്ന് ഒരു നല്ല ദിവസമായിരിക്കില്ല. നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ(വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് പ്രശ്‌നമായേക്കാം. സ്ത്രീകളുമായി ഇടപെഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത
- തുലാം
ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ച ചെയ്യാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം.
- വൃശ്ചികം
ഇന്ന് മുഴുവന്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികപ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂല ചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
- ധനു
ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീർഥാടനത്തിനും യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്ടിയും സമാധാനവും നല്‍കും. ഇന്ന് പെരുമാറ്റം സ്ഥിരതയുള്ളതാകും. സാമൂഹ്യമായി പേരും പ്രശസ്തിയും വർധിക്കും.
- മകരം
ഇന്ന് ഓരോ ചുമതലയിലും ശ്രദ്ധ വേണം. തൊഴില്‍രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യ പ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാദ്ധ്വാനംതന്നെ വേണ്ടിവരും. ഉല്‍കണ്ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
- കുംഭം