കേരളം

kerala

നീറ്റ് പരീക്ഷാഭയം ; ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ഥിനി

By

Published : Sep 16, 2021, 8:02 PM IST

പരീക്ഷാപ്പേടിയില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍

NEET  suicide  TN student  നീറ്റ് പരീക്ഷാ ഭയം  നീറ്റ് പരീക്ഷ  വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു  ആത്മഹത്യ
നീറ്റ് പരീക്ഷാ ഭയം; തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ :നീറ്റ് പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഉരപ്പക്കം അയ്യന്‍ച്ചേരി സ്വദേശിയായി അനുശ്യ (17) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തി കുട്ടി തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിനിയായ അനുശ്യയുടെ പിതാവ് കമലദളം അധ്യാപകനാണ്.

പിതാവിന്‍റെ സ്കൂളില്‍ തന്നെയാണ് കുട്ടിയും പഠിച്ചിരുന്നത്. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ കുട്ടി മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് സ്വയം തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചെങ്കല്‍പ്പേട്ട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കൂടുതല്‍ വായനക്ക്: പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റ്‌ സമുച്ചയത്തില്‍ നിന്ന് വീണ് മരിച്ചു

അതേസമയം പരീക്ഷാപ്പേടിയില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു. ഇതിനായി സൈക്കേളജിസ്റ്റുകളുടെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി അന്‍ബരശന്‍ ആശുപത്രിയിലെത്തി കുട്ടിയുടെ ബന്ധുക്കളെ കണ്ടു.

ABOUT THE AUTHOR

...view details