കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ടിഎംസി പ്രവർത്തകനെ ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയെന്നാരോപണം. ജാർഗ്രാമിൽ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. ടിഎംസിയിലെ ദുർഗ സോറൻ എന്നയാളാണ് ആശുപത്രിയിൽ വച്ച് മരിച്ചത്. സംഭവത്തെ തുടർന്ന് ടിഎംസി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ജാർഗ്രാം ആശുപത്രി പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
ബംഗാളിൽ ടിഎംസി പ്രവർത്തകനെ ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയെന്നാരോപണം - പശ്ചിമ ബംഗാൾ
ജാർഗ്രാമിൽ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. ദുർഗ സോറൻ എന്നയാളാണ് മരിച്ചത്
ബംഗാളിൽ ടിഎംസി പ്രവർത്തകനെ ബിജെപി പ്രവർത്തകർ കൊലപ്പെടുത്തി
റോഡിൽ നിന്നും അബോധാവസ്ഥയിലാണ് ദുർഗയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഇക്കാര്യത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്ന് ടിഎംസി വക്താവ് ദേബാങ്ഷു ഭട്ടാചാര്യ പറഞ്ഞു. ബിജെപി പ്രവർത്തകരുടെ ആക്രമണങ്ങളിൽ എത്ര ടിഎംസി പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തില്‍ ബിജെപി ഉത്തരം പറയണമെന്നും ഭട്ടാചാര്യ ദേബാങ്ഷു ആവശ്യപ്പെട്ടു.