കൊൽക്കത്ത : കൈക്കൂലി കേസിൽ കഴിഞ്ഞ ദിവസം എം പി മഹുവ മൊയ്‌ത്രയെ (Trinamool Congress MP Mahua Moitra) ലോക്‌സഭ എത്തിക്‌സ് പാനൽ വിചാരണ (Lok Sabha Ethics panel) നടത്തിയ രീതിയിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്. എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചതായുള്ള മഹുവ മൊയ്‌ത്രയുടെ ആരോപണത്തിൽ ബിജെപി മൗനം പാലിച്ചതായി പശ്ചിമ ബംഗാൾ മന്ത്രി ശശി പഞ്ച വിമർശിച്ചു (Minister Panja). പാനൽ ഹിയറിങ്ങിനെ മഹാഭാരതത്തോട് ഉപമിച്ച മന്ത്രി പഞ്ച, മഹുവ മൊയ്‌ത്രയെ വിചാരണ ചെയ്യുമ്പോള്‍ പാനല്‍ ദുര്യോധനനെ പോലെ ആസ്വദിക്കുകയും സമിതി ചെയർമാൻ ധൃതരാഷ്‌ട്രരെ പോലെ അന്ധനായി ഇരിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു (Mahua Moitra Ethics panel hearing).
സ്‌ത്രീ ശാക്തീകരണത്തെ കുറിച്ച് ബിജെപി നടത്തുന്നത് പൊള്ളായായ പ്രസ്‌താവനകളാണെന്നും ഒരു വനിത എംപിയെ അവർക്കെതിരായ ആരോപണങ്ങളിൽ വാദം കേൾക്കുന്നതിനിടെ പാനൽ അപമാനിച്ചെന്നും മന്ത്രി പത്രസമ്മേളനത്തിൽ ആരോപിച്ചു. ഹിയറിങ്ങിനെത്തിയ വനിത എം പി പാനൽ യോഗത്തിൽ നിന്നും ഇന്നലെ ഇറങ്ങിപ്പോയിരുന്നു. മഹുവയെ അപമാനിച്ചതായി ആരോപിച്ച മന്ത്രി, പാനലിന്‍റെ ധാർമികതയെ ചോദ്യം ചെയ്‌തു (TMC Minister On Cash For Query Case ).