കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു. ചൊവ്വാഴ്ച മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങുന്നതിനിടെയാണ് അജ്ഞാതർ നിയോഗിയെ വെടിവച്ചത്. ബൻസ്ബേരിയ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാനായ ആദിത്യ നിയോഗിയെ ഗുരുതരാവസ്ഥയിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടത്തെ ഡോക്ടർമാർ അദ്ദേഹത്തെ കൊൽക്കത്തയിലെ മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു - TMC leader
സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ടിഎംസി എംഎൽഎ തപൻ ദാസ്ഗുപ്ത.
ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു
Also Read:ബംഗാള്‍ സംഘര്‍ഷം : ജനാധിപത്യം നശിച്ചെന്ന് ഗവര്‍ണര്‍ ജഗദീപ് ധൻഖർ
സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ടിഎംസി എംഎൽഎ തപൻ ദാസ്ഗുപ്ത ആരോപിച്ചു.അതേസയം, തൃണമൂൽ കോൺഗ്രസിൽ തന്നെ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് വെടിവെപ്പിന് പിന്നിലെന്ന് ബിജെപിയും ആക്ഷേപിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി ബാൻസ്ബേരിയ പ്രദേശത്ത് ടിഎംസി പ്രവർത്തകർ ഒത്തുകൂടി. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരവാദികളായവരെ ഉടൻതന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.