ന്യൂഡൽഹി :തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. ശ്രീകാന്ത് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജയിൽ നമ്പർ രണ്ടിലെ തടവുകാരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സഫ്‌ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ചയാണ് സംഭവം. 2015ൽ ജയിലിലടയ്ക്കപ്പെട്ട ശ്രീകാന്ത് കൊലപാതക, മോഷണക്കേസുകളില്‍ ഉൾപ്പെട്ടിരുന്നു.
തിഹാർ ജയിലിൽ തടവുകാർ ഏറ്റുമുട്ടി,ഒരാൾ മരിച്ചു - റാഗൗലി ജയിൽ
ശ്രീകാന്ത് എന്ന അപ്പു ആണ് മരിച്ചത്. 2015ൽ ജയിലിലടയ്ക്കപ്പെട്ട ഇയാൾ കൊലപാതക, മോഷണക്കേസുകളില്‍ ഉൾപ്പെട്ടിരുന്നു.
Tihar inmate dies after scuffle with other inmates
അതേസമയം, സമാന സംഭവത്തിൽ, ബിഎസ്‌പി എംഎൽഎ മുഖ്‌താർ അൻസാരിയുടെ സംഘാംഗം ഉൾപ്പെടെ മൂന്ന് തടവുകാരെ ചിത്രകൂട്ട് ജയിലിനുള്ളിൽ വെടിവച്ച് കൊന്നു. റാഗൗലി ജില്ല ജയിലിൽ വെടിയേറ്റുമരിച്ച മൂന്ന് തടവുകാർ ഉത്തർപ്രദേശിലെ സീതാപൂർ, ഗാസിപ്പൂർ, ഷംലി എന്നിവിടങ്ങളിൽ നിന്നുള്ള അൻഷു ദീക്ഷിത്, മെരാസുദ്ദീൻ എന്ന മെറാജ് അലി, മുകീം കാല എന്നിവരാണ്. സംഭവത്തിൽ അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.