മൈസൂരു (കര്‍ണാടക): നാഗരഹോളെ ദേശീയ ഉദ്യാനത്തിലെ കാക്കനകോട്ട് വനമേഖലയിൽ നടക്കാനിറങ്ങിയ സഞ്ചാരികള്‍ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്‌ച. വേട്ടായാടി പിടിച്ച ആനക്കുട്ടിയെ കടുവ ഭക്ഷണമാക്കാന്‍ വലിച്ചിഴച്ചുകൊണ്ട് പോകുന്നതാണ് പാര്‍ക്കില്‍ സഫാരിക്കിറങ്ങിയ സഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു.
കാട്ടാനക്കുട്ടിയെ നിസാരമായി കീഴ്‌പ്പെടുത്തുന്ന കടുവ: നാഗരഹോള ദേശീയോദ്യാനത്തിലെ കാഴ്ച - നാഗരഹോളെ കടുവ സങ്കേതം
നാഗരഹോളെ ദേശീയ ഉദ്യാനത്തിലെ കാക്കനകോട്ട് വനമേഖലയിലാണ് വേട്ടയാടി പിടിച്ച കാട്ടാനക്കുട്ടിയെ കുറ്റിക്കാട്ടിലേക്ക് കാടുവ വലിച്ചഴച്ചുകൊണ്ട് പോയത്
പട്ടാപ്പകല്‍ ദേശീയ ഉദ്യോനത്തില്‍ കാട്ടാനകുട്ടിയെ വേട്ടയാടി കടുവ: ദൃശ്യം പകര്‍ത്തിയത് പാര്‍ക്കിലെത്തിയ സഞ്ചാരികള്‍
വേട്ടയാടി പിടിച്ച കാട്ടാനക്കുട്ടിയെയാണ് കടുവ വലിച്ചിഴച്ചുകൊണ്ട് പോയത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആനക്കുട്ടിയെ ഭക്ഷണമാക്കാന്‍ ചെറിയ കുറ്റിക്കാടിനുള്ളിലേക്ക് കടുവ വലിച്ചിഴച്ചുകൊണ്ട് പോകുകയായിരുന്നു. പുലര്‍ച്ചെ നാഗരഹോളെ ദേശീയ ഉദ്യാനത്തിലെ കാക്കനകോട്ട് വനമേഖലയിൽ സഫാരിക്ക് പോയ വിനോദസഞ്ചാരികളാണ് സംഭവം നേരിട്ട് കണ്ട് ദൃശ്യം പകര്‍ത്തിയത്.