ദിണ്ടിഗൽ :അജിത് നായകനായ 'തുനിവ്' സിനിമയിലെ രംഗത്തിന് സമാനമായി പട്ടാപ്പകല്‍ ബാങ്ക് കൊള്ളയ്‌ക്ക് ശ്രമം. തമിഴ്‌നാട് ദിണ്ടിഗലിലെ തടിക്കോമ്പ് റോഡിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ ശാഖയിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. ഇന്ന് (24.01.2023) രാവിലെ കുരുമുളക് സ്‌പ്രേ, കട്ടിംഗ് ബ്ലേഡ്, കത്തി തുടങ്ങിയവയുമായി ഖലീല്‍ റഹ്‌മാന്‍(25) എന്നയാള്‍ ബാങ്ക് ശാഖയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
തമിഴ്‌നാട്ടില്‍ 'തുനിവ്' മോഡല്‍ ബാങ്കുകൊള്ളയ്‌ക്ക് ശ്രമം ; യുവാവിനെ കീഴടക്കി സുരക്ഷ ഉദ്യോഗസ്ഥനും ഓടിക്കൂടിയവരും - crime news
തൊഴില്‍ രഹിതനായ യുവാവാണ് 'തുനിവ്' കണ്ട് ബാങ്ക് കൊള്ളയ്‌ക്ക് ശ്രമം നടത്തിയത്
ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ബാങ്ക് ജീവനക്കാരുടെ മുഖത്ത് ഇയാള്‍ കുരുമുളക് സ്‌പ്രേ അടിക്കുകയും അവരുടെ കൈകൾ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്‌തു. എന്നാല്‍ ഇതിനിടെ ബാങ്കിലെ ഒരു ജീവനക്കാരന്‍ കൊള്ള നടക്കുന്നകാര്യം അലറിവിളിച്ചുപറഞ്ഞ് ആളെ കൂട്ടി.
തുടര്‍ന്ന് ഓടിക്കൂടിയവരും ബാങ്ക് കാവൽക്കാരനും ചേര്‍ന്ന് ഖലീല്‍ റഹ്‌മാനെ കീഴ്‌പ്പെടുത്തി. വിവരം ലഭിച്ചതിനെ തുടർന്ന് ദിണ്ടിഗൽ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഖലീല്‍ റഹ്‌മാനെ അറസ്‌റ്റ് ചെയ്‌തു. തൊഴിലില്ലാത്തതിന്‍റെ നിരാശയിലാണ് ഖലീൽ റഹ്മാൻ കവര്‍ച്ച ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. അജിത് നായകനായ 'തുനിവ്' കണ്ടാണ് താന്‍ ബാങ്ക് കൊള്ള ആസൂത്രണം ചെയ്‌തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.