കേരളം

kerala

ETV Bharat / bharat

കാമുകനൊപ്പം ഭര്‍ത്താവിനെ ഷോള്‍ മുറുക്കി കൊന്നു, മൃതദേഹവും ബൈക്കും പാലത്തില്‍നിന്ന് വെള്ളത്തിലെറിഞ്ഞു ; കുടുക്കിയത് 3 വയസുകാരിയുടെ മൊഴി - ഇന്നത്തെ പ്രധാന വാര്‍ത്ത

തെലങ്കാനയിലെ ഭുവനഗിരിയില്‍ പിതാവിന്‍റെ കൊലപാതകികളെ പിടികൂടുന്നതില്‍ നിര്‍ണായകമായത് മൂന്ന് വയസുകാരിയുടെ മൊഴി

woman kills husband  wife and bf kill husband  police to crack murder case of her father  three year old helped police  fathers murder case  police to crack murder case  latest murder case in telengana  latest national news  latest news today  കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  പിതാവിന്‍റെ കൊലപാതകികളെ കണ്ടുപിടിക്കാന്‍  പൊലീസിനെ സഹായിച്ച് മൂന്ന് വയസുകാരി  തെലങ്കാനയിലെ ഭുവനഗിരി  ലകാവത്ത് കോംറേലി കൊലപാതകം  ഭുവനഗിരി മണ്ഡലിന് സമീപമുള്ള ദേശീയ പാത  ഭാരതി ഏലിയാസ് സുജാത  ലംബാ ഭാഷയില്‍ കുട്ടി പൊലീസിനോട് വിവരിച്ചു  ഡിജെ ഓപ്പറേറ്റര്‍ ബനോത്ത്  ഭുവനഗിരി കൊലപാതകം  തെലങ്കാന ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; പിതാവിന്‍റെ കൊലപാതകികളെ കണ്ടുപിടിക്കാന്‍ പൊലീസിനെ സഹായിച്ച് മൂന്ന് വയസുകാരി

By

Published : Sep 28, 2022, 7:04 PM IST

ഭുവനഗിരി(തെലങ്കാന) :പിതാവിന്‍റെ കൊലപാതകികളെ പൊലീസിന് മുന്നില്‍ വെളിപ്പെടുത്തി മൂന്ന് വയസുകാരി. തെലങ്കാനയിലെ ഭുവനഗിരിയിലാണ് സംഭവം. അമ്മയും കാമുകനും ചേര്‍ന്നാണ് തന്‍റെ പിതാവായ ലകാവത്ത് കോംറേലിയെ കൊലപ്പെടുത്തിയതെന്നും അപകട മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇരുവരും ശ്രമിച്ചെന്നും കുട്ടിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാവുകയായിരുന്നു.

ഈ മാസം 18ന് കൊലപാതക ശേഷം കാമുകനൊപ്പം യുവതി ഭര്‍ത്താവിന്‍റെ മൃതദേഹം ഭുവനഗിരി മണ്ഡലിന് സമീപമുള്ള ദേശീയ പാതയുടെ പാലത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. മൂന്ന് വയസുകാരിയോടൊപ്പമാണ് ഇവര്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ഇരു ചക്ര വാഹനത്തില്‍ പുറപ്പെട്ടത്. അപകടമെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹത്തോടൊപ്പം ഇരു ചക്ര വാഹനവും ഇവര്‍ പാലത്തിന് മുകളില്‍ നിന്ന് താഴേയ്‌ക്ക് എറിഞ്ഞു.

അന്വേഷണത്തിനിടെ കൊലപാതകത്തെ കുറിച്ച് തന്നാലാവുന്ന വിധം ലംബാ ഭാഷയില്‍ കുട്ടി പൊലീസിനോട് വിവരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട ലകാവത്തിന്‍റെ ഭാര്യ ഭാരതി എന്ന സുജാതയെയും കാമുകന്‍ ബനോത്ത് പ്രവീണിനെയും പൊലീസ് ഹൈദരാബാദില്‍ വച്ച് അറസ്റ്റ് ചെയ്‌തു. ഇരുവരും കുറ്റം സമ്മതിച്ചതായി ഡിസിപി അറിയിച്ചു.

എട്ട് വര്‍ഷം മുമ്പാണ് ജനഗാമ ജില്ലയിലെ തിടുകുന്നത്തണ്ട സ്വദേശി ലകാവത്ത് കോംറേലിയുമായി ഭാരതിയുടെ വിവാഹം നടക്കുന്നത്. ആറുവര്‍ഷം മുമ്പ് ഇവര്‍ സെക്കന്ദരാബാദിലെത്തുകയും നമല്‍ ഗുണ്ടു പഞ്ചായത്തിന് കീഴില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്‌തുവരികയുമായിരുന്നു. ഇരുവര്‍ക്കും മൂന്ന് പെണ്‍കുട്ടികളാണുള്ളതെന്ന് എസിപി വെങ്കട്ട് റെഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് വര്‍ഷത്തിന് മുമ്പ് ബന്ധുവിന്‍റെ കല്ല്യാണത്തിനിടയിലാണ് ഡിജെ ഓപ്പറേറ്റര്‍ ബനോത്ത് പ്രവീണുമായി ഭാരതി പ്രണയത്തിലായത്. ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച കോംറേലി നാട്ടിലേയ്‌ക്ക് പോവുകയാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞിരുന്നു. ഭര്‍ത്താവിന്‍റെ അസാന്നിധ്യത്തില്‍ ഭാരതി കാമുകനെ വീട്ടിലേയ്‌ക്ക് വിളിച്ചുവരുത്തി.

രാത്രി വീട്ടില്‍ തിരികയെത്തിയ കോംറേലി ഇരുവരെയും പിടികൂടി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനും അക്രമണത്തിനുമിടയില്‍ കാമുകന്‍ പ്രവീണ്‍ കോംറേലിയെ ഷാളുകൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്‌ടറാണ് അപകടമല്ല കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്‍റെ പിതാവിന്‍റെ കൊലപാതകത്തിന് സാക്ഷിയായ മൂന്ന് വയസ് പ്രായമുള്ള കുട്ടി സംഭവം പൊലീസിനോട് പറഞ്ഞത്.

ABOUT THE AUTHOR

...view details