കേരളം

kerala

ETV Bharat / bharat

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 3 വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു - naxal

രാജെ മുചകി, ഗീത മർകം, ജ്യോതി എന്നിവരാണ് ഞായറാഴ്ച ദന്തേവാഡ ജില്ലയിൽ കൊല്ലപ്പെട്ടത്

NAXAL ENCOUNTER  three women naxals killed in encounter in dantewada  encounter in dantewada  naxal encounter in dantewada  dantewada encounter  മൂന്ന് വനിത മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു  സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് വനിത മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു  ഏറ്റുമുട്ടലിൽ മൂന്ന് വനിത മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു  വനിത മാവോയിസ്റ്റുകൾ  സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു  വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു  ദന്തേവാഡ ഏറ്റുമുട്ടൽ  മൂന്ന് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു  വനിതാ നക്സലുകൾ കൊല്ലപ്പെട്ടു  നക്സലുകൾ കൊല്ലപ്പെട്ടു  നക്സൽ  മാവോയിസ്റ്റ്  naxal  maoist
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

By

Published : Oct 31, 2021, 10:25 PM IST

റായ്‌പൂർ :സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വനിതാമാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രാജെ മുചകി, ഗീത മർകം, ജ്യോതി എന്നിവരാണ് ഞായറാഴ്ച ദന്തേവാഡ ജില്ലയിൽ വച്ച് കൊല്ലപ്പെട്ടത്. തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ വീതം വിലയിട്ടിരുന്ന മൂന്ന് വനിത മാവോയിസ്റ്റുകളാണിവരെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.

ALSO READ:ഹണി ട്രാപ്പ് നടത്തിയ സെക്‌സ് റാക്കറ്റ് സംഘത്തിലെ 7 പേർ പിടിയിൽ

ജില്ല റിസർവ് ഗാർഡിന്‍റെ (ഡിആർജി) സംഘം തിരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് ആറ് മണിയോടെയാണ് അദ്വാൾ, കുഞ്ചേരസ് ഗ്രാമങ്ങൾക്കിടയിലുള്ള വനേഖലയിൽ വെടിവയ്പ്പ് നടന്നത്. ഏറ്റുമുട്ടലിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവർ മാവോയിസ്റ്റുകളുടെ കടേകല്യൺ ഏരിയാകമ്മിറ്റി അംഗങ്ങളാണെന്ന് പൊലീസ് പറയുന്നു.

ഒരു 12 ബോർ തോക്ക്, രണ്ട് രാജ്യനിർമിത റിവോൾവറുകൾ, ഒരു മസിൽ ലോഡിങ് തോക്ക്, രണ്ട് ഐഇഡി ബോംബുകൾ, മാവോയിസ്റ്റ് പുസ്തകങ്ങൾ മുതലായവയും ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കൂടുതൽ വിശദാംശങ്ങൾ അറിയാനുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details