ഗഞ്ചം:ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ (എച്ച്.എസ്.സി) എഴുതാനെത്തി എം.എല്‍.എയും ബി.ജെ.ഡി നേതാവുമായ പൂർണചന്ദ്ര സ്വെയ്ൻ. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ സുരാദ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയിൽ കറസ്പോണ്ടൻസ് കോഴ്സ് വിദ്യാർഥിയായ നിയമസഭാംഗം പങ്കെടുക്കുയായിരുന്നു.
വെള്ളിയാഴ്ച ആരംഭിച്ച പരീക്ഷ ഓഗസ്റ്റ് അഞ്ചിനാണ് അവസാനിക്കുക. അസുഖ ബാധിതനാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാൽ പ്രത്യേക റൂമിനകത്താണ് പരീക്ഷയെഴുതിയത്. സംസ്ഥാനത്തെ 504 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.