ശ്രീനഗര്‍ :ജമ്മുകശ്‌മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ നൗഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നു. ഇതിനകം മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഖാന്‍മോഹിലെ സര്‍പഞ്ച് സമീര്‍ ഭട്ടിനെ വധിച്ച ലഷ്‌കര്‍ ഇ ത്വയിബ തീവ്രവാദികളാണ് നൗഗാമില്‍ ഒളിച്ചിരുന്നതെന്ന് ജമ്മുകശ്മീര്‍ പൊലീസ് പറഞ്ഞു. നൗഗാമില്‍ തിരച്ചില്‍ തുടരുകയാണ്.
ALSO READ:അട്ടപ്പാടി ഫാം ഹൗസില്‍ അടക്കം തമിഴ്‌നാട് മുൻ മന്ത്രിയുടെ ഓഫീസുകളില്‍ വിജിലൻസ് റെയ്‌ഡ്