കേരളം

kerala

ETV Bharat / bharat

പുല്‍വാമയില്‍ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികള്‍ അറസ്റ്റില്‍ - ഹിസ്ബുൾ

അവന്തിപോറ പൊലീസ് ബടാഗുണ്ടിലും ദദ്‌സാര ട്രാലിലും തെരച്ചിൽ നടത്തുന്നതിനിടെയാണ് തീവ്രവാദികള്‍ പിടിയിലായത്

Indian Army  CRPF  Hizbul Mujahideen  പുല്‍വാമ  ഹിസ്ബുൾ മുജാഹിദ്ദീൻ  ഹിസ്ബുൾ  തീവ്രവാദം
പുല്‍വാമയില്‍ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികള്‍ അറസ്റ്റില്‍

By

Published : Feb 17, 2021, 10:57 PM IST

ശ്രീനഗര്‍:പുൽവാമ ജില്ലയില്‍ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇതോടെ സേനയുടെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. അവന്തിപോറ പൊലീസ് ബടാഗുണ്ടിലും ദദ്‌സാര ട്രാലിലുമാണ് തെരച്ചിൽ നടത്തിയത്. ഇതിനിടെയാണ് തീവ്രവാദികള്‍ പിടിയിലായത്.

ബറ്റഗണ്ട് നിവാസിയായ ഷഫാത്ത് അഹ്മദ് സോഫി, ദാദാര നിവാസികളായ മാജിദ് മുഹമ്മദ് ഭട്ട്, ഉമർ റാഷിദ് വാനി എന്നിവരാണ് അറസ്റ്റിലായത്. എട്ട് ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, ഏഴ് ആന്‍റി മെക്കാനിസം സ്വിച്ചുകൾ, മൂന്ന് പ്രഷർ സ്വിച്ചുകൾ, റിലേ മെക്കാനിസം സ്വിച്ചുകൾ, ഒരു ആന്‍റി മൈൻ വയർലെസ് ആന്‍റിന എന്നിവയും കണ്ടെടുത്തു.

ABOUT THE AUTHOR

...view details