മുംബൈ:താനെയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റില്‍. പരിക്കേറ്റ സദ്ദാം ചിക്കാൽക്കരിനെ(29) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെ ജില്ലയിലെ പഡ്‌ഗയിൽ വ്യാഴാഴ്‌ചയോടെയായിരുന്നു സംഭവം.
താനെയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റില്‍ - ഐപിസി 307
ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മിൽ തർക്കം നിലനിന്നിരുന്നു
Three persons have been arrested in connection with the attempted murder of a man in Thane
ഭൂമി വിഷയവുമായി ബന്ധപ്പെട്ട് സദ്ദാമും മുഖ്യപ്രതിയായ അസുദ്ദീൻ ചിക്കാൽക്കറും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് അസുദ്ദീൻ മറ്റു സദ്ദാമിനെ കൊല്ലാൻ ശ്രമിച്ചതെന്ന് പഡ്‌ഗ പൊലീസ് പറഞ്ഞു. അസുദ്ദീന്‍ രണ്ട് കൂട്ടാളികളുമായി ചേര്‍ന്നാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. ഐപിസി 307 പ്രകാരം കൊലപാതക ശ്രമത്തിന് മൂന്ന് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തുവെന്നും പൊലീസ് അറിയിച്ചു.