ജമ്മു: പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ബരാമുള്ള ജില്ലയിലെ ഉറി മേഖലയിൽ നിന്നും തീവ്രവാദ സംഘടനയുടെ മൂന്ന് കൂട്ടാളികളെ പിടികൂടി. തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന ഈ മൂന്നംഗ സംഘത്തിന്‍റെ പക്കൽ നിന്നും രണ്ട് പിസ്റ്റൾ, പത്ത് ബുള്ളറ്റ് മാഗസിനുകൾ, 300,000 രൂപ, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി സിആർപിഎഫ് - തീവ്രവാദം
ഇവരുടെ പക്കൽ നിന്നും രണ്ട് പിസ്റ്റൾ, പത്ത് ബുള്ളറ്റ് മാഗസിനുകൾ, 300,000 രൂപ, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തു
തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
Also Read:ജമ്മുകശ്മീര്‍ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
ഷറഫത്ത് ഖാൻ, സജ്ജാദ് ഷാ, ഷാഹിദ് അഹമ്മദ് എന്നിവരെയാണ് പൊലീസും സിആർപിഎഫും ചേർന്ന് പിടികൂടിയത്. പ്രതികൾക്കെതിരെ ഉറി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.