ഹൈദരാബാദ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ കാർ അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. നരസിംഹ റെഡ്ഡി, ഭാര്യ ലക്ഷ്മി, മകൻ ഭരത് എന്നിവരാണ് മരിച്ചത്.
അമേരിക്കയിലെ ടെക്‌സസിലുണ്ടായ കാർ അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു - അമേരിക്ക
തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്
ഹൈദരാബാദ് ആർടിസി കണ്ടക്ടറായി ജോലി ചെയ്യ്തിരുന്ന നരസിംഹ റെഡ്ഡി മക്കളെ കാണാനായി ഭാര്യ ലക്ഷ്മിയോടൊപ്പം ടെക്‌സസിൽ എത്തിയതായിരുന്നു. ടെക്‌സസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ് മക്കളായ ഭരതും മൗണിക്കയും. ബന്ധുവിന്‍റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം കുടുംബം തിരിച്ചുവരും വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്. നരസിംഹ റെഡ്ഡി, ഭാര്യ ലക്ഷ്മി, മകൻ ഭരത് എന്നിവർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരതരമായി പരിക്കേറ്റ മൗണിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൗണിക്കയുടെ വിവാഹക്കാര്യം സംസാരിക്കാനാണ് നരസിംഹയും ലക്ഷ്മിയും ടെക്‌സസിൽ എത്തിയത്.