കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ ഉപാധ്യക്ഷനും രണ്ട് കൗണ്‍സിലര്‍മാരും ആപ്പില്‍ ചേര്‍ന്നു

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ ഭരണം ആപ്പ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തതിന് പിന്നാലെയാണ് ഉപാധ്യക്ഷന്‍ ഉള്‍പ്പടെ കോണ്‍ഗ്രസില്‍ നിന്ന് ആപ്പിലേക്കുള്ള കൂട് മാറ്റം

councillors join AAP  three congress leaders from Delhi join AAP  ഡല്‍ഹി  ഡല്‍ഹി കോണ്‍ഗ്രസിലെ കൂട് മാറ്റം  ഡല്‍ഹി രാഷ്ട്രീയം  Delhi politics  defection from congress  ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം  MCD election results
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ ഉപാധ്യക്ഷനും രണ്ട് കൗണ്‍സിലര്‍മാരും ആപ്പില്‍ ചേര്‍ന്നു

By

Published : Dec 9, 2022, 8:40 PM IST

ന്യൂഡല്‍ഹി:ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തിന്‍റെ ഉപാധ്യക്ഷന്‍ അലി മെഹദിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൗണ്‍സിലര്‍മാരും ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സബില ബീഗം, നസിയ ഖാത്തൂണ്‍ എന്നിവരാണ് ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാര്‍. അരവിന്ദ് കെജ്‌രിവാളിന്‍റെ ഭരണത്തില്‍ ആകൃഷ്‌ടരായാണ് ഇവര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്ന് ആപ്പ് നേതാവ് ദുര്‍ഘേഷ് പതക് പറഞ്ഞു.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ 243ാം വാര്‍ഡായ മുസ്‌തഫബാദില്‍ നിന്നാണ് സബില ബീഗം വിജയിച്ചത്. 245ാം വാര്‍ഡായ ബ്രിജി പുരിയില്‍ നിന്നാണ് നസിയ ഖാത്തൂണ്‍ വിജയിച്ചത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 9 സീറ്റുകളില്‍ മാത്രമെ കോണ്‍ഗ്രസ് വിജയിച്ചിരുന്നുള്ളൂ. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പായതിനാല്‍ കൂറുമാറ്റ നിരോധന ബില്‍ ഇവര്‍ക്ക് ബാധകമല്ല.

തങ്ങളുടെ മേഖലകളില്‍ കൂടുതല്‍ വികസനം കൊണ്ടുവരുന്നതിന് കെജ്‌രിവാളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ആംആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സബീല ബീഗവും നസീല ഖാത്തൂണും പറഞ്ഞു. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ആം ആദ്‌മി പാര്‍ട്ടി കോര്‍പ്പറേഷന്‍റെ അധികാരം പിടിച്ചെടുത്തിരുന്നു. 250 വാര്‍ഡുകളില്‍ 134 വാര്‍ഡുകള്‍ ആം ആദ്‌മി പാര്‍ട്ടി നേടിയപ്പോള്‍ ബിജെപി 104 വാര്‍ഡുകളില്‍ വിജയിച്ചു.

ABOUT THE AUTHOR

...view details