ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തപോവന്‍ തുരങ്കത്തില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. ജോഷിമത് പൊലീസ് സ്റ്റേഷനില്‍ ഇതുവരെ ലഭിച്ച കണക്ക് പ്രകാരം ഇനിയും 179 പേരെ കണ്ടെത്താനുണ്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
ഉത്തരാഖണ്ഡ് ദുരന്തം; മരണസംഖ്യ 54 ആയി - three bodies recovered
തപോവന്‍ തുരങ്കത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിടെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കണക്കുകള്‍ പ്രകാരം 179 പേരെ ഇതുവരെ കാണാതായിട്ടുണ്ട്
ഉത്തരാഖണ്ഡ് ദുരന്തം; മരണസംഖ്യ 54 ആയി
ഫെബ്രുവരി ഏഴിനാണ് ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് വീണ് വൻ ദുരന്തം സംഭവിച്ചത്. ദൗളി ഗംഗാ നദിയിലുണ്ടായ പ്രളയത്തെത്തുടർന്ന് തീരത്തെ നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. അളകനന്ദ, ദൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്. നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും തകര്‍ന്നു. വൈദ്യുത പദ്ധതിയുടെ ഭാഗമായ തപോവന്‍ തുരങ്കത്തില്‍ നിരവധി തൊഴിലാളികളാണ് ഇതേ തുടര്‍ന്ന് കുടുങ്ങിയത്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Last Updated : Feb 15, 2021, 1:23 PM IST