അഹമ്മദാബാദ്: ഡാർക്ക് വെബിലൂടെ മോഷ്‌ടിച്ച ബാങ്ക് കാർഡുകളുടെ ഡാറ്റ പയോഗിച്ച് രണ്ട് കോടി രൂപയുടെ ഓൺലൈൻ വാങ്ങലുകൾ നടത്തിയതിന് മൂന്നുപേർ അറസ്‌റ്റിൽ. ഹർഷവർധൻ പർമർ, കൽപേഷ് സിങ്ക, മോഹിത് ലാൽവാനി എന്നിവരാണ് പിടിയിലായത്. യുഎസ്, കനേഡിയൻ പൗരന്മാരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഡാറ്റ നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് ഗുജറാത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. മോഷ്‌ടിച്ച തുകയിൽ സ്വർണനാണയങ്ങൾ, ഫോണുകൾ, ഇലക്‌ട്രോണിക് വസ്തുക്കൾ തുടങ്ങിയവ വാങ്ങി ലാഭത്തിനായി മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിറ്റതായി അധികൃതർ അറിയിച്ചു.
മോഷ്‌ടിച്ച ബാങ്ക് കാർഡുകളുപയോഗിച്ച് കോടികൾ ചെലവഴിച്ച മൂന്നുപേർ അറസ്‌റ്റിൽ
കറാച്ചിയിലെ സിയ മുസ്‌തഫ, സദ്ദാം എന്നിവരുടെ സഹായത്തോടെ ഡാർക്ക് വെബിൽ നിന്നുമാണ് ഇവർക്ക് കാർഡ് ഉടമസ്ഥരുടെ ഐഡിയും പാസ്‌വേഡും ലഭിച്ചത്.
മോഷ്‌ടിച്ച ബാങ്ക് കാർഡുകളുപയോഗിച്ച് കോടികൾ ചെലവഴിച്ച മൂന്നുപേർ അറസ്‌റ്റിൽ
കറാച്ചിയിലെ സിയ മുസ്‌തഫ, സദ്ദാം എന്നിവരുടെ സഹായത്തോടെ ഡാർക്ക് വെബിൽ നിന്നുമാണ് ഇവർക്ക് കാർഡ് ഉടമസ്ഥരുടെ ഐഡിയും പാസ്‌വേഡും ലഭിച്ചത്. ഐപിസി സെക്‌ഷൻ 406 (ക്രിമിനൽ വിശ്വാസലംഘനം), 420 (വഞ്ചന), 120(ബി) (ക്രിമിനൽ ഗൂഢാലോചന), ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Last Updated : Mar 14, 2021, 8:45 PM IST