ബംഗളൂരു: കൊവിഡ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന റെംഡെസിവിയർ മരുന്ന് പൂഴ്‌ത്തിവച്ച മൂന്നുപേർ പിടിയിൽ. മെഡിക്കൽ ഷോപ്പ് നടത്തുന്ന രാജേഷ്, ഷക്കീബ്, സൊഹൈൽ എന്നിവരാണ് അറസ്റ്റിലായത്. പൂഴ്‌ത്തിവച്ച മരുന്നുകൾ അനധികൃതമായി മറിച്ചുവിൽക്കുകയായിരുന്നു. എംആർപി വിലയേക്കാൾ അധികമായി ചെറിയ കുപ്പിയ്‌ക്ക് 10,500 രൂപയാണ് ഈടാക്കിയിരുന്നത്.
റെംഡെസിവിയർ പൂഴ്‌ത്തിവയ്‌പ്പ് : മൂന്നുപേർ അറസ്റ്റില്‍ - ബംഗളൂരു
കൊവിഡ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് പൂഴ്‌ത്തിവയ്ക്കുന്നതും കരിഞ്ചന്തയ്ക്ക് ഉപയോഗിക്കുന്നതും.
Three arrested for hoarding, blackmarketing Remdesivir
കൂടുതൽ വായനയ്‌ക്ക്:കൊവിഡ് വാക്സിന്‍ കരിഞ്ചന്തയില്‍ വിറ്റു; ഡോക്ടറും നഴ്സും പിടിയില്‍
റെംഡെസിവിയർ മരുന്നുകള്‍ വലിയ അളവിൽ പൂഴ്‌ത്തിവയ്‌ക്കുന്നുവെന്നും കരിഞ്ചന്തയ്ക്ക് ഉപയോഗിക്കുന്നുവെന്നും നേരത്തേ വിവരമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട മൂന്നുപേർ പിടിയിലായത്. ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ബംഗളൂരു ജോയിന്‍റ് പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.