ന്യൂഡൽഹി: ഇന്ന് ഭരണഘടന ശില്പികളോട് നന്ദി പറയേണ്ട ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന ശില്പികൾ സ്വപ്‌നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നാം പ്രതിജ്ഞാബദ്ധത കാണിക്കേണ്ട ദിനമാണ് ഇന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടന ശില്പികളോട് നന്ദി പറയേണ്ട ദിനം; പ്രധാനമന്ത്രി - 1949ൽ ഭരണഘടനാ അസംബ്ലി അംഗീകരിച്ചു
2015 മുതലാണ് നവംബർ 26 ഭരണഘടന ദിനമായി ആചരിച്ച് തുടങ്ങിയത്.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 2015 മുതലാണ് ഭരണഘടന ദിനം ആചരിക്കാൻ തുടങ്ങിയതെന്നും ആവേശത്തോടെയാണ് ജനങ്ങൾ ഈ ദിവസത്തെ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ ഭരണഘടന 1949ൽ ഭരണഘടന അസംബ്ലി അംഗീകരിച്ചതിന്‍റെ ഭാഗമായാണ് എല്ലാ വർഷവും നവംബർ 26ന് ഭരണഘടന ദിനമായി ആചരിക്കുന്നത്. 1950 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഒരു പുതിയ യുഗത്തിനാണ് ഭരണഘടനയിലൂടെ ചരിത്രം കുറിച്ചത്. ഭരണഘടന ശില്പിയും ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയുമായ ഭീം റാവു അംബേദ്‌കറിന്‍റെ സ്‌മരണക്കായാണ് ഭരണഘടന ദിനം ആഘോഷിച്ച് തുടങ്ങിയത്.