ബെംഗളുരു:കെമ്പഗൗഡയിലുള്ള ബെംഗളുരു വിമാനത്താവളത്തിൽ 13 വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ. ചെന്നൈയിൽ താമസിക്കുന്ന നന്ദേശ്വർ ലഹ്കർ (39) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ ചെന്നൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ പോകാനാണ് ഇയാൾ വിമാനത്താവളത്തിലെത്തിയത്. ഇയാളുടെ ബാഗ് സി.ഐ.എസ്.എഫ് സ്‌കാൻ ചെയ്തതോടെ വെടിയുണ്ടകളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പോയന്‍റ് 32 എം.എം വെടിയുണ്ടകളാണ് പിടിച്ചെടുത്തത്.
ബെംഗ്ലുരു വിമാനത്താവളത്തിൽ 13 വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ - യാത്രക്കാരൻ പിടിയിൽ
ബെംഗളുരു വിമാനത്താവളത്തില്‍ വെച്ച് ചെന്നൈ സ്വദേശിയായ നന്ദേശ്വർ ലഹ്കർ എന്ന യാത്രക്കാരനില്‍ നിന്നാണ് 13 വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. ഇയാള്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഇല്ല.
ബംഗളൂരു വിമാനത്താവളത്തിൽ 13 വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ
ഇയാൾക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസൻസില്ല. വെടിയുണ്ടകള്‍ ലഭിച്ചതെങ്ങനെയെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. ലൈസൻസില്ലാതെ തോക്ക് ഉപയോഗിച്ചിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കഴിഞ്ഞമാസവും വിമാനത്താവളത്തിൽ കലബുറഗി സ്വദേശിയുടെ പക്കൽനിന്ന് വെടിയുണ്ടകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ, തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ഇയാൾ ഹാജരാക്കിയിരുന്നു.