അഗര്‍ത്തല: ത്രിപുരയില്‍ ഗതാഗത വകുപ്പിന്‍റെ കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇലക്‌ട്രിക് വാഹന നയം സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കിയതായി ത്രിപുര സർക്കാര്‍. സംസ്ഥാനത്തെ മലീനികരണത്തില്‍ നിന്ന് സംരക്ഷിക്കുകയെന്നതാണ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ രാജ്യത്തെ 14 സംസ്ഥാനങ്ങളിലാണ് ഇലക്ട്രിക് വാഹന നയം നടപ്പിലാക്കിയിട്ടുള്ളത്.
ഗതാഗത വകുപ്പില്‍ ഇ-വാഹനം മതി: നയത്തിന് ത്രിപുര മന്ത്രിസഭയുടെ അംഗീകാരം
സംസ്ഥാനത്തെ മലിനീകരണ മുക്തമാക്കുകയാണ് ഇലക്‌ട്രിക് വാഹന നയം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് വാഹന നയം സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കിയതായി ത്രിപുര സർക്കാര്‍
മേഘാലയും അസമും ഇലക്‌ട്രിക് വാഹന നയം മുമ്പേ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60,000 ചെറുതും വലുതുമായ വാഹനങ്ങളുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 10 ശതമാനം വാഹനങ്ങളിലും നയം നടപ്പിലാക്കും. ത്രിപുര പബ്ലിക് സർവീസ് കമ്മിഷൻ മുഖേനയാണ് പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കുക.