ഓവല്‍: ഇംഗ്ലണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ. 99 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് കടം വീട്ടാനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയാണ് കരുത്തായത്. വിദേശ മണ്ണില്‍ ആദ്യ സെഞ്ച്വറിയുമായി രോഹിത് കളം നിറഞ്ഞപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 100 റൺസിന്‍റെ ലീഡ് സ്വന്തമാക്കി. കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് ഇന്ന് നേടിയത്.
46 റൺസെടുത്ത ഓപ്പണർ കെഎല്‍ രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്ന് എത്തിയ ചേതേശ്വർ പുജാര രോഹിതിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഇന്നലെ വിക്കറ്റ് നഷ്ടമാകാതെ 43 റൺസ് എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഇന്നലെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 290 റൺസിന് എല്ലാവരും ഓൾഔട്ടായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റൺസിന് ഓൾഔട്ടായിരുന്നു.